Thursday 28 June 2007

യൊഷിദോ കെങ്കോ പറയുന്നത്....

ബുദ്ധഭഗവാനില്‍ ഭക്തിയുറപ്പിച്ചുകൊണ്ട്‌ വിജനമായ പര്‍വ്വതപ്രദേശങ്ങളില്‍ നിവസിക്കുന്നത്‌ ഒരിക്കലും ആയാസകരമായിത്തോന്നുകയില്ല.
എന്നല്ല അതു, നമ്മുടെ ചിന്തകളെ മൂടുന്ന മേഘപടലങ്ങളെ ആട്ടിപ്പായിച്ചിട്ട്‌ മനോവൃത്തികളെ പാവനവും ശാന്തഗംഭീരവും ആക്കിത്തീര്‍ക്കുകയും ചെയ്യും.
യോഷിദോ കെങ്കോ (1283-1350)
വിഖ്യാതനായ ബുദ്ധസന്യാസി
നമുക്ക്‌ ചുറ്റും വന്ന് വീഴുന്ന വാര്‍ത്താജാലങ്ങള്‍ കാണുമ്പോള്‍ കെങ്കോ സന്യാസിയിപ്പോലെ എതെങ്കിലും വിദൂരസ്ഥലങ്ങളിലേക്ക്‌ ഓടിപ്പോകാന്‍ തോന്നുന്നു. ഒരു വിരല്‍ ചൂണ്ടുമ്പോള്‍ മൂന്ന് വിരലുകള്‍ തന്നിലേക്ക്‌ തിരിഞ്ഞിരിക്കുന്ന സത്യം ആരും തിരിച്ചറിയുന്നില്ല.

3 comments:

കുട്ടു | Kuttu said...

കര്‍ത്താച്ചേട്ട, മുഴുവനായി മനസ്സിലായില്ല.
ഒരു പരസ്പര ബന്ധം കിട്ടുന്നില്ല.

?

Anonymous said...

ഇന്നത്തെ കലാകൌമുദി പത്രത്തില്‍ ഇതു തന്നെ കണ്ടല്ലോ, ചിന്താപഥം എന്നപേരില്‍?

Anonymous said...

"ഒരു വിരല്‍ ചൂണ്ടുമ്പോള്‍ മൂന്ന് വിരലുകള്‍ തന്നിലേക്ക്‌ തിരിഞ്ഞിരിക്കുന്ന സത്യം ആരും തിരിച്ചറിയുന്നില്ല." - അതെനിക്ക് ഇഷ്ടപ്പെട്ടു..ഞാനും അത് ശ്രദ്ധിച്ചിരുന്നില്ല ;-)