Saturday 30 June 2007

ഭാരതമേ, എന്‍ ഭാരതമേ!

“ഇന്ത്യ കേവലം ഒരു ഭൂമിശാസ്ത്രമോ ചരിത്രമോ അല്ല. അതൊരു ദേശീയ രാഷ്ട്രമോ രാജ്യമോ ഭൂവിഭാഗമോ അല്ല......അതൊരു ഉല്‍പ്രേക്ഷയും കവിതയുമാകുന്നു......മറ്റൊരു രാജ്യത്തിനും അവകാശപ്പെടാന്‍ കഴിയാത്തവിധം ചില സവിശേഷ ഊര്‍ജ്ജമണ്ഡലത്താല്‍ പ്രകമ്പിതമാണു ഇന്ത്യ."
ഓഷോ
(ഇന്ത്യാ എന്‍ പ്രിയങ്കരിയില്‍)

“ലോകത്തെ പുതിയ വിശേഷങ്ങളെല്ലാം ഇന്ത്യയിലാണു സംഭവിക്കുന്നത്‌. അതറിയാന്‍ അതിയായ ആകാംഷയോടെ ലോകം ഇന്ത്യയെ ഉറ്റ്‌ നോക്കുകയാണു."
പ്രൊ. ശ്രീനാഥ്‌ ശ്രീനിവാസന്‍
(കൊളംബിയാ യൂണിവേര്‍സിറ്റിയിലെ ജേണലിസം ഗുരു; അഭിമുഖം കലാകൗമുദിയുടെ 1660-ആം ലക്കത്തില്‍)
.........അങ്ങനെയിരിക്കെ നാം മെയില്‍ നെഴ്സിങ്ങും എഞ്ജിനീയറിങ്ങും പത്രപ്രവര്‍ത്തനവുമൊക്കെ പഠിച്ച്‌ അവിടേക്ക്‌ കുടിയേറുന്നു!! സായിപ്പോ, ഇവിടെ വന്ന് സകല ആശ്രമത്തിലും കയറി വെള്ളം കോരുകയും, പാത്രം മെഴുക്കുകയും, പശുവിനെ തീറ്റുകയും, പാടത്ത്‌ പണിക്ക്‌ പോവുകയും ചെയ്യുന്നു. ശിവ! ശിവ!!

1 comment:

അശോക് കർത്താ said...

സകല ആശ്രമത്തിലും കയറി വെള്ളം കോരുകയും, പാത്രം മെഴുക്കുകയും, പശുവിനെ തീറ്റുകയും, പാടത്ത്‌ പണിക്ക്‌ പോവുകയും ചെയ്യുന്നു.