Tuesday 17 July 2007

ശരീരത്തിന്റെ ആഘോഷം

"ശരീരത്തേയും അതിന്റെ സ്വകാര്യാവശ്യങ്ങളേയും......."

"കൂടുതല്‍......ശരീരാധിഷ്ഠിതവുമായ നിര്‍വ്വചനങ്ങളിലൂടെ....."

"ശരീരങ്ങളുടെ ആനന്ദം അനുഭവിച്ചാഹ്ലാദിക്കാനും ഏറ്റവും നന്നായി സാധിക്കുന്ന ഒരു ലൈംഗികസംവിധാനം....."

"നഗ്നതയെ ആഹ്ലാദത്തോടെ അംഗീകരിക്കാനും ആസ്വദിക്കാനും...."

"നമ്മുടെ തന്നെ മാംസം കൊണ്ട്‌ ആ ഉന്മാദത്തെ അറിയുക...."

ശരീരം മരണമുള്ള ദൈവം എന്ന ലേഖനത്തില്‍ എസ്‌.ശാരദക്കുട്ടി.

(മാതൃഭൂമി ആഴ്ചപ്പതിപ്പ്‌.2007 ജൂലൈ 22)

മനഃക്കണക്ക്: ഒരു കോളം 17 സെന്റീമീറ്ററില്‍ കിടന്ന് പിടയ്ക്കുന്ന ശരീരം ഇത്ര. മൊത്തം 21 കോളം, 7 പേജുകളിലായി അപ്പോഴെത്ര?

ആദ്ധ്യാത്മിക വ്യവസായത്തിലേക്കും ആള്‍ദൈവങ്ങളിലേക്കും സ്ത്രീകള്‍ ആകര്‍ഷിക്കപ്പെടുന്നത് ശരീരങ്ങളുടെ ആഘോഷം ഇല്ലാത്തതു കൊണ്ടാണെന്നാണു ലേഖികയുടെ വാദം.
ഇന്നത്തെക്കാലത്ത് ആഘോഷിക്കാന്‍ പറ്റിയ ശരീരമെവിടിരിക്കുന്നു?
സകലമാനകൃത്രിമ ഭക്ഷണവും കഴിച്ച്‌ ഉടല്‍ ഏതാണ്ട്‌ ബ്രോയിലര്‍ പരുവത്തിലായിട്ടുണ്ട്‌.

പലരുടേയും അടുത്തുചെന്നാല്‍ കോഴിക്കൂട്ടില്‍ പോയിനില്‍ക്കുന്ന മണമാണു!

അതു മറയ്കാന്‍ കത്തിക്കാളുന്ന ഡിയോഡറന്റുകള്‍ വാരിപ്പൂശും.

രണ്ടുംകൂടിച്ചേരുമ്പോള്‍ ഛര്‍ദ്ദിക്കാന്‍ തോന്നും!

ശാരദക്കുട്ടി പറയുന്ന ‘മാംസത്തിന്റെ ഉന്മാദത്തിലെത്തണ‘മെങ്കില്‍ 2 ലാര്‍ജ്ജ്‌ പിന്നെ, കൂടുതല്‍ അടിക്കണം. എന്തൊരു പാഴ്ചെലവു! അതൊരു സ്ഥിരം ശീലമായാല്‍ പിന്നെ നിവര്‍ന്ന് നില്‍ക്കാനാവില്ല.

പത്തുനാല്‍പത്‌ വയസാകുമ്പോഴേക്കും സ്ത്രീ ഏതാണ്ട്‌ വിരമിക്കും. മിക്കതിനും ഏതെങ്കിലും അംഗത്തില്‍ ട്യൂമറോ കാന്‍സറോ വരും. പിന്നെ അതിന്റെ ദുര്‍ഗന്ധവും ചികിത്സയുമായി കാലം കഴിയും.

അപ്പോഴെങ്ങനെയാ 'ശരീരങ്ങളുടെ ആനന്ദം അനുഭവിച്ചാഹ്ലാദി'ക്കുക?

ചികിത്സക്കിടയില്‍ മിക്ക സ്ത്രീകളും വികലാംഗരുമാകും. ഒട്ടുമിക്കതിനും ഗര്‍ഭപാത്രം കാണില്ല. കുറേപ്പേര്‍ ശൂര്‍പ്പണഖമാരായി നടക്കും.

പിന്നെ എങ്ങനെ'നഗ്നതയെ ആഹ്ലാദത്തോടെ അംഗീകരിക്കാനും ആസ്വദിക്കാനും' പറ്റും?

അപ്പോള്‍ കാമം ഉടലില്‍ മാത്രമല്ല എന്നൊരു തിരിച്ചറിവുണ്ടായി ആള്‍ദൈവങ്ങളിലേക്കും ആദ്ധ്യാത്മികതയിലേക്കും മാറിപ്പോയാല്‍ അവരെ കുറ്റം പറയാമോ?

ആണുങ്ങളുടെ അവസ്ഥയും വ്യത്യസ്ഥമല്ല.പ്രഷറും ഷുഗറും ഹാര്‍ട്ടുമായി കട്ടപ്പുറത്തിരിക്കുന്ന പരുവത്തിലാണു മിക്ക ആണുങ്ങളും. ഇന്റര്‍നെറ്റും ക്രെഡിറ്റ്‌ കാര്‍ഡുമുള്ളതുകൊണ്ട്‌ രക്ഷപ്പെട്ടുപോകുന്നുവെന്ന് മാത്രം.

ഈയൊരു സാഹചര്യത്തില്‍ വേറിട്ടോരു അന്വേഷണത്തിനു ശാരദക്കുട്ടി മുതിര്‍ന്നിരുന്നെങ്കില്‍ നന്നായേനെ. ഇപ്പോഴത്തെ നിലയില്‍ ഈ ലേഖനം കൂടുതല്‍ ലൈംഗികത്തൊഴിലാളികളെ സൃഷ്ടിക്കാന്‍ മാത്രമെ സഹായകരമാകു. 'തുറന്ന'ലോകം ആഗ്രഹിക്കുന്നതും അതാണല്ലോ!.

നാണുഗുരുവിനേക്കുറിച്ചൊരു പരാമര്‍ശം ഇതിനിടയില്‍ കണ്ടു.

സ്വാമിക്ക്‌ പെണ്ണിനെ പേടിയായിരുന്നു പോലും!

തങ്ങള്‍ക്ക്‌ വഴങ്ങാത്ത ആണുങ്ങളെപ്പറ്റി ചന്തപ്പുറത്ത്‌ നിന്ന് ചില പെണ്ണുങ്ങള്‍ ഇതു പോലൊക്കെ പറയാറുണ്ട്. ലേഖികയും അത്തരത്തില്‍ താഴ്ന്നുപോയതില്‍ ഖേദിക്കുന്നു.

ഈ ശരീരം കൊണ്ട്‌ ഉന്മാദാവസ്ഥയില്‍ എത്താന്‍ പോയിരുന്നെങ്കില്‍ ഗുരുവിനെ, ഒരു സൂരിനമ്പൂതിരിപ്പാടായിപ്പോലും ഇന്നാരും ഓര്‍മ്മിക്കുമായിരുന്നില്ല. അഷ്ടാംഗഹൃദയവും ശാങ്കരദര്‍ശനവും ആഴത്തില്‍ പഠിച്ച ഗുരുവിനു സ്ത്രീശരീരത്തിന്റെ മാറ്റും വിലയും ശാരദക്കുട്ടി പറഞ്ഞുകൊടുത്തിട്ടുവേണമോ അറിയേണ്ടത്‌? നാരായണനില്‍ സ്ത്രീകള്‍ ആകര്‍ഷിക്കപ്പെട്ടില്ലെങ്കില്‍ അതു അദ്ദേഹത്തിന്റെ രൂപത്തിലും ശബ്ദത്തിലും കൈകാര്യം ചെയ്ത വിഷയത്തിലും സ്ത്രീയ്ക്ക്‌ ആകര്‍ഷണീയമായവ ഒന്നും ഇല്ലാത്തത്‌ കൊണ്ടാവും. അല്ലെങ്കില്‍ ഏത്‌ സ്ത്രീയാണു ലോകതത്ത്വം അറിയാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിട്ടുള്ളത്‌?ഒരു ഗാര്‍ഗിയോ മറ്റോ ഒഴികെ.



ശീര്‍ഷാസനത്തില്‍ കണ്ടത്‌:

ഇന്ന് കര്‍ക്കടകം 1, ആരോ രാമായണം വായിക്കുന്നു......



“കൈലാസാചലേ സൂര്യകോടിശോഭിതേ, വിമ-
ലാലയേ രത്നപീഠേ സംവിഷ്ടം ധ്യാനനിഷ്ടം
ഫാലലോചനം മുനിസിദ്ധദേവാദിസേവ്യം
നീലലോഹിതം നിജഭര്‍ത്താരം വിശ്വേശ്വരം
വന്ദിച്ച്‌ വാമോത്സംഗേ വാഴുന്ന ഭഗവതി
സുന്ദരി ഹൈമവതി ചോദിച്ചുഭക്തിയോടെ"

“എന്താണു നാഥാ ലോകതത്ത്വം?"

ഫാലലോചനന്‍ ഒറ്റവാചകത്തില്‍ അതിനു മറുപടി നല്‍കി :

"രാമതത്ത്വമാണു ലോകതത്ത്വം"

നമ്മുടെ പൂര്‍വികരുടെ മാതൃക ഇതാണു. വിവാഹമൊക്കെ കഴിഞ്ഞ്‌ ദമ്പതികളാകുമ്പോള്‍ അവര്‍ അന്വേഷിക്കുന്നത്‌ ശാരീരികസുഖമോ പണമോ അല്ല. ലോകതത്ത്വം എന്താണെന്നാണു. ജീവിക്കാന്‍ ആഹാരവും കാമത്തിനു പരിപൂര്‍ത്തിയും എല്ലാജീവജാലങ്ങള്‍ക്കുമുണ്ട്‌. പക്ഷെ അറിവു മനുഷ്യനു മാത്രമേയുള്ളു. അത് അന്വേഷിക്കുന്നതിനു പകരം ശരീരം കൊണ്ടാഘോഷിക്കാന്‍ ഉപദേശിക്കുന്നത് നന്നല്ല. വലിയ അറിവിലെ വളരെച്ചെറിയൊരു ഖണ്ഡമാണു ദമ്പതിക്രിയ. ഏറ്റവും ചെറിയൊരുകാലത്തേക്കുമാത്രം ചോദന നിലനില്‍ക്കുന്ന സംഭവവും. ബാക്കിയൊക്കെ അതിനേപ്പറ്റി ഭാവനചെയ്തുണ്ടാക്കുന്ന കഥകളാണു. അതിനുവേണ്ടി ശാരദക്കുട്ടി ഇത്രയധികം സമയവും കടലാസും ചെലവഴിക്കെണ്ടതുണ്ടായിരുന്നോ?

8 comments:

അശോക് കർത്താ said...

ഏറ്റവും ചെറിയൊരുകാലത്തേക്കുമാത്രം ചോദന നിലനില്‍ക്കുന്ന സംഭവവും. ബാക്കിയൊക്കെ അതിനേപ്പറ്റി ഭാവനചെയ്തുണ്ടാക്കുന്ന കഥകളാണു. അതിനുവേണ്ടി ശാരദക്കുട്ടി ഇത്രയധികം സമയവും കടലാസും ചെലവഴിക്കെണ്ടതുണ്ടായിരുന്നോ?

കുട്ടു | Kuttu said...

“ശെടാ.. ലവളുടെ ഫോട്ടോയും, ഫോണ്‍ നമ്പറും അഡ്രസ്സും ലേഖനത്തില്‍ വച്ചാലെന്താ‍..?“
എന്ന് ഏതെങ്കിലും ഞരമ്പുരോഗിക്ക് സംശയം തോന്നിയാല്‍ അല്‍ഭുതപ്പെടാനില്ല.

ഉണ്ണിക്കുട്ടന്‍ said...
This comment has been removed by the author.
Unknown said...

ഇത് അല്‍പ്പം സ്ത്രീവിരുദ്ധമായി എന്ന്‍ തോന്നുന്നു. ചില പ്രയോഗങ്ങള്‍ ഓവറായില്ലേ എന്നും ഒരു പൊടിയ്ക്ക് അടങ്ങിക്കൂടെ എന്നും ചോദിയ്ക്കാന്‍ ആഗ്രഹിക്കുന്നു. :-)

ശാരദക്കുട്ടിയോട് യോജിക്കുന്നില്ല എന്നും പറയട്ടെ.

അശോക് കർത്താ said...

ഓവറായ ഭാഗങ്ങള്‍ ചൂണ്ടിക്കാണിച്ചാല്‍ തിരുത്താം ദില്‍ബാസുര്‍ജി. യാഥാര്‍ത്ഥ്യമല്ലാതെ ഒന്നും എഴുതിയിട്ടില്ല. പിന്നെ ഞാന്‍ സ്ത്രീവിരുദ്ധനല്ല. ഏറെപ്പറഞ്ഞാല്‍ സ്ത്രീസ്നേഹിയാണു. എന്ന് കരുതി ഫെമിനിസം ഒന്നും അംഗീകരിക്കാന്‍ പോകുന്നില്ല. അതൊക്കെ ചില പെണ്ണുങ്ങളുടെ ചേലത്തുമ്പില്‍ തൂങ്ങി നടക്കുന്ന ആണ്രൂപികളുടെ ഒരു പണീയല്ലേ? പുരുഷമേധാവിത്വത്തിന്റെ തേറ്റകളാണു ഫെമിനിസത്തിലൂടെ പുറത്ത് വരുന്നത്.

എസ്. ജിതേഷ്ജി/S. Jitheshji said...

സോറി...ശ്രീമതി ശാരദക്കുട്ടി ഇപ്പോള്‍ ഓഷോയ്ക്ക് പഠിക്കുകയാണ്‍....

Dinkan-ഡിങ്കന്‍ said...

ഓഫ്.ടൊ
ജിതേഷേ, എന്തിനാ വെറുതേ ആ ഓഷോയെ ഒക്കെ ഇതിലേയ്ക്ക് വലിച്ചിഴയ്ക്കണത്.

അങ്ങേര് എന്താണെന്ന് കൂടെ കൊല്ലങ്ങളോളം ഉണ്ടായിരുന്നിട്ടും “മാ യൊഗനീലം” “ഡോ. അമുതോ” എന്നിവര്‍ക്ക് പോലും മനസിലായിട്ടില്ല. ഓഷോ “സെക്സ്” എന്ന് മാത്രം അല്ല “ടു സൂപ്പര്‍ കോണ്‍ഷ്യസ്” എന്നും പറഞ്ഞിട്ടുണ്ട്. ഈ ചര്‍ച്ചയില്‍ ഓഷോയെ എഴുന്നെള്ളിച്ചത് “ലഡുവും ഉള്ളിച്ചമ്മന്തിയും“ പോലെ ചേര്‍ക്കാനാവാത്ത ചേരുവ ആയി പോയി എന്ന് മാത്രം പറയുന്നു.

ഓണ്‍.ടൊ
ശാരദയോറ്റും കര്‍ത്തായോടും നൊ കമെന്റ്സ് :)
(ചുമ്മാ വന്നിട്ട് പൊയതാ)

Anonymous said...

thankal lokathathwam ariyan sramicha sthreekalude kanakku eduthittundo ithrayaku aadhikarikamayi parayan