"സ്മൃതികളും ശ്രുതികളും തമ്മില്‍ വൈരുദ്ധ്യമുണ്ടാകുമ്പോള്‍ സ്മൃതികളെ തള്ളി ശ്രുതികളെ ഉള്‍ക്കൊള്ളേണ്ടതുണ്ടെന്ന് സ്വാമി തത്ത്വമയാനന്ദ ചൂണ്ടിക്കാട്ടിയത് ശ്രദ്ധേയമാണു.
ക്രി.മുന്‍പ് 600-500 കാലഘട്ടത്തില്‍ രൂപംകൊണ്ടതെന്ന് കരുതപ്പെടുന്ന മനുസ്മൃതിയില്‍ തന്നെ ഉറച്ചുനില്‍ക്കുന്നവരാണു ഇവിടുത്തെ യാഥാസ്ഥിതികര്‍.
ഹിന്ദുമതത്തിന്റെ തീരാശാപമായ ജാതിവ്യവസ്ഥ, അതില്‍ എല്ലാ ഭീകരതകളോടുകൂടി ഇവിടെ താണ്ഡവമാടിയതിന്റെ കാരണവും മറ്റൊന്നല്ല...."
(ഡി. പ്രദീപ് കുമാര്‍, (അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍ എന്ന ലേഖനസമാഹാരത്തില്‍. ലേഖകന്‍ കോഴിക്കോട് ആകാശവാണിയില്‍ പ്രോഗ്രാം എക്സിക്യൂട്ടീവാണു.)
അധികമാരും ചൂണ്ടിക്കാണിക്കാത്തദിശയിലെക്കാണു ലേഖകന്‍ വിരല്‍ചൂണ്ടുന്നത്.
ക്ഷേത്രവും ക്ഷേത്രാരാധനയും വൈദികമാണെന്ന് പറയാനാവില്ല. വൈദികകാലത്ത് ജ്ഞാനമായിരുന്നു പരമപദം.അതു കുടികൊണ്ടിരുന്ന ക്ഷേത്രങ്ങള്‍ ഋഷീശ്വരന്മാരും.
അവര്‍ കുടിലുകളില്‍ താമസിച്ചു. അദ്ധ്യയനമാണു ആരാധന. അറിവ് വേണ്ടവര്‍ ആ പാദങ്ങളില്‍ നിവസിച്ചു. നീട്ടിയപാത്രമനുസരിച്ച് അവര്‍ അറിവ് പകര്‍ന്നു.
അതു നുകര്‍ന്ന മനുഷ്യര്‍ ശാന്തിയും ശാന്തിയും സമാധാനവും അനുഭവിച്ച് തൃപ്തരായി ജീവിച്ചു. ആത്മീയത വിലവിവരപ്പട്ടിക എഴുതിവച്ച് കച്ചവടം ചെയ്യാമെന്നായപ്പോള്‍ ജ്ഞാനമുപേക്ഷിച്ചു നാം ആഡംബരങ്ങളില്‍ മുഴുകി. അവയെ നിയന്ത്രിക്കുവാന്‍ 'കോഡുകള്‍' പലതും രൂപം കൊണ്ടു. വിവാദങ്ങളിലൂടെ അതിന്ന് തുടരുകയും ചെയ്യുന്നു. ദൈവമോ ആചാരമോ മുഖ്യമെന്ന് ആരും ചിന്തിക്കുന്നില്ല!
Saturday, 30 June 2007
Subscribe to:
Post Comments (Atom)
1 comment:
ഹിന്ദുമതത്തിന്റെ തീരാശാപമായ ജാതിവ്യവസ്ഥ, അതില്‍ എല്ലാ ഭീകരതകളോടുകൂടി ഇവിടെ താണ്ഡവമാടിയതിന്റെ കാരണവും മറ്റൊന്നല്ല...."
Post a Comment