Wednesday 23 July 2008

അണുവഴി - പുതിയ പെരുവഴി?

എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല എന്തു വിശ്വാസമാണു ഗവണ്‍മന്റ്‌ നേടിയിരിക്കുന്നത്‌? സാങ്കേതികമായി കാര്യം ശരിയായിരിക്കാം. ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടവരുടെ സഭ. അതില്‍ ഭൂരിപക്ഷം ഒരു വിഭാഗത്തിനു കിട്ടി. അത്രയും ശരിയാണു. പക്ഷെ അത്‌ ജനത്തിന്റെ മനോഗതമാണോ?
ആണവനിലയങ്ങളേക്കുറിച്ചോ അണുശക്തിയെക്കുറിച്ചോ അറിയുന്നവര്‍ എത്ര പേര്‍ കാണും? 100 കോടിയാണു ഇന്ത്യയുടെ ജനസംഖ്യ. അതില്‍ അണുശക്തിയെക്കുറിച്ച്‌ അറിവുള്ളവര്‍ എത്ര പേരുണ്ട്‌? അവര്‍ തന്നെ അഭിപ്രായഭിന്നതയിലാണു. ഇന്നലെ നാം അത്‌ കണ്ടു.
വ്യക്തിപരമായി എനിക്ക്‌ ഈ അണുനിലയങ്ങളെ പേടിയാണു. കാരണം വലിയ അപകടസാധ്യതയുള്ള സാധനമാണു അതെന്നാണു പറയുന്നത്‌. ചെലപ്പോള്‍ അത്‌ ശരിയല്ലായിരിക്കും. ഒട്ടും അപകടം കാണില്ല. ആരെങ്കിലും നമ്മെ പറഞ്ഞ്‌ പേടിപ്പിക്കുന്നതായിരിക്കും. നമുക്ക്‌ ഉപകാരപ്പെടുന്നതും വ്യവസായ മത്സരങ്ങള്‍ കാരണം തെറ്റിദ്ധരിപ്പിക്കപ്പെടുന്നതുമായിരിക്കും അണുനിലയങ്ങള്‍. പ്രധാനമന്ത്രി അങ്ങനെയാണല്ല്ലോ പറയുന്നത്‌. ആണവനിലയങ്ങള്‍ സ്ഥാപിച്ച്‌ കഴിഞ്ഞാല്‍ ഭാരതത്തിന്റെ ഊര്‍ജ്ജ പ്രതിസന്ധി പരിഹരിച്ചു എന്നാണു അദ്ദേഹം നല്‍കുന്ന ഉറപ്പ്‌. അത്‌ സത്യമാകട്ടെ.
പിന്നെ അവശേഷിക്കുന്നത്‌ ചെര്‍ണൊബില്‍ പോലെയുള്ള ദുരന്തങ്ങള്‍ ഉണ്ടാവാനിടയുണ്ടെന്നാണു. നാം അത്‌ വിശ്വസിക്കണ്ട. വിധിവിശ്വാസികളാണു ഇന്ത്യാക്കാരില്‍ ഭൂരിഭാഗവും. വരാനുള്ളത്‌ വഴിയില്‍ തങ്ങില്ല. പൊട്ടിത്തെറിക്കാനുള്ള ആണവനിലയങ്ങളാണെങ്കില്‍ പൊട്ടിത്തെറിച്ചിരിക്കും.
ശുദ്ധജലം കിട്ടാതെയും വേണ്ടത്ര ഭക്ഷണമില്ലാതെയും മരിക്കുന്ന ഇന്ത്യക്കാരെത്രയാ? സ്വയം അപകടം വരുത്തി വയ്ക്കുന്നവരേക്കുറിച്ചാണെങ്കില്‍ തീവണ്ടിക്ക്‌ മുകളിലിരുന്ന് യാത്രചെയ്യുന്നവരെത്ര? രാഷ്ട്രീയക്കാരും മതമേലദ്ധ്യക്ഷന്മാരും സന്യാസിമാരും പറഞ്ഞിട്ട്‌ തെരുവിലിറങ്ങി തലതല്ലി ചാകുന്നവര്‍? മദ്യപിച്ചും പുകവലിച്ചും പാന്‍ ചവച്ചും മരിക്കുന്നവര്‍. അങ്ങനെ ചെയ്യുമ്പോള്‍ നാം നികുതിയായും കച്ചവടക്കാരന്റെ ലാഭം വഴി തെരഞ്ഞെടുപ്പ്‌ ഫണ്ടായും എത്ര കോടികളാണു നമ്മുടെ ജനകീയ ജനാധിപത്യ നേതൃത്വത്തിനു മടക്കിക്കൊടുക്കുന്നത്‌?
അപ്പോള്‍ മരിക്കാന്‍ അവര്‍ നമുക്ക്‌ പുതിയൊരു സംവിധാനം - അണുശക്തി - ഒരുക്കിത്തരുമ്പോള്‍ അവരോട്‌ നന്ദി പറയുകയല്ലെ വേണ്ടത്‌? അതിലൂടെ നാം അവര്‍ക്ക്‌ കടപ്പെട്ടിരിക്കുന്ന നികുതി എത്രയും വേഗം തിരികെ നല്‍കി ഈ മായയില്‍ നിന്ന് മോചിതമാകുകയല്ലെ വേണ്ടത്‌?അതിനിടയില്‍ വിശ്വാസം തേടാനുള്ള ചെലവ്‌ ദുര്‍വ്യയമായിപ്പോയി. അതൊഴിവാക്കാനുള്ള സന്മസ്‌ കാണിക്കേണ്ടിയിരുന്നു.

13 comments:

അശോക് കർത്താ said...

അണുവഴി - ഭാരതിയന്റെ പുതിയ പെരുവഴി?

Jamshad V said...

Eeethayalum oru viswasam nediyedukkan ithra mathram chilavundavumennu nammalonnum pratheekshichilla....

Parliamentinte meshappurathekku BJP MP mar valicherinja Kodikal inthyan janadhipathyathinethire ulla oru vellu vili aayirunnille????...


Oru vashathu Pattini kidannum, Chikithsa kittatheyum marichodungunnavar.....


Maruvashathu swantham raajyathine Bushinu munpil panayam vechu njelinju nilkkunnavar....



Kalam thelyikkum.......


Angine aaswasikkam......

ഫസല്‍ ബിനാലി.. said...

ബി ജെ പി എം പിമാര്‍ക്ക് അഡ്വാന്‍സ് കൊടുത്ത പണം പാര്‍ലിമെന്‍റിന്‍റെ മേശപ്പുറത്തെത്താന്‍ കാരണം അമര്‍സിംഹ് പണം കൊടുക്കുന്നതിന്‍ മുമ്പ് ബി ജെ പി തന്നെ എംപി യെ ഒതുക്കിയതുകൊണ്ടാണ്, അല്ലെങ്കില്‍ ഇതൊക്കെ ആരറിയാന്‍, അങ്ങനെ അറിയാത്ത അമൌണ്ട്മായി കുറേ എസ് പി അംഗങ്ങളും കൂറ്മാറിയില്ലെ?യു പി എയ്ക്കെന്നപോലെ ഇടത്-ബിജെപി സഖ്യത്തിനും അവരുടേതായ പങ്കുണ്ട്. ഈ പണം വാരിയെറിയലില്‍ രണ്ട് പേരും മത്സരിച്ചിരുന്നു, തലനരിഴക്ക് യു പി എ മുന്നിലെത്തി. അതുകൊണ്ട് തന്നെ ഇടത്-ബി ജെ പി കളുടെ ധാര്‍മ്മിക രോഷം കപടതയുടെ വലിയ കാന്‍വാസാണ്.

Unknown said...

ഹ ഹ എന്ത് പറ്റി ഇങ്ങനെയൊക്കെ തോന്നാന്‍ ? ഒരു പക്ഷെ ജനനസമയത്തെ ഗ്രഹനില വശാല്‍ ഭാരതത്തില്‍ അണുപ്രസരണമേറ്റ് അനേകായിരം പേര്‍ മരണപ്പെടണമെന്നുണ്ടാവാമതിനാലാണ് അനിവാര്യമായ വിധി ആണവക്കരാറിന്റെ രൂപത്തില്‍ വരുന്നത് എന്നാണോ ?


ഇത്രയും നാള്‍ പറഞ്ഞത് കരാറിന് പാര്‍ലമെന്റില്‍ ഭൂരിപക്ഷമില്ല എന്നായിരുന്നു . ഇപ്പോള്‍ പറയുന്നു അത് സാങ്കേതികമാണ് ധാര്‍മ്മികഭൂരിപക്ഷമല്ല , ജനങ്ങള്‍ ഭൂരിപക്ഷത്തിനും വിശ്വസമില്ല എന്നൊക്കെ . അപ്പോള്‍ ഇനി മായാവതി-ദേവഗൌഡ-നായുഡു,ചൌട്ടാല,പ്രകാശ് കാരാ‍ട്ട് എന്നിവരുടെ മൂന്നാം ബദലൊ അതല്ല എന്‍.ഡി.ഏ.യോ അധികാരത്തില്‍ വന്നാല്‍ പിന്നീടങ്ങോട്ട് കരാറില്‍ ഏര്‍പ്പടുമ്പോള്‍ മുഴുവന്‍ ജനങ്ങളുടെയും മനസ്സറിഞ്ഞ് ഭൂരിപക്ഷം നിജപ്പെടുത്താന്‍ കഴിയുമാറ് കുറ്റമറ്റ ഒരു സംവിധാനം ഭരണഘടനാ ഭേദഗതിയിലൂടെ നടപ്പാക്കുമായിരിക്കും അല്ലേ ?

അശോക് കർത്താ said...

സുകുമാരേട്ടാ.....നമ്മള്‍ കൃമികളല്ലെ? രാഷ്ട്രീയക്കാര്‍ക്ക് എന്തുമാകാമല്ലോ

Anonymous said...

ആവണക്കാവില്ലമ്മ ഈ നാടിന്റെ ഐശ്വര്യം.
ബുഷിനു തോറിയം നിവേദ്യം.
താടിക്ക് ഘനജലം ധാര.
എം.പികള്‍ക്ക് പണമാല.
കാവിലമ്മെ കാത്ത് കൊള്ളണേ........

chithrakaran ചിത്രകാരന്‍ said...

വരാനുള്ളത് വഴിയില്‍ തങ്ങില്ല. എന്തായാലും പോരട്ടെ ആണവ വഴി.

Anonymous said...

Priyapetta Janaadipathya Viswasikale..... Janangalaal Therengedutha Janapradhinidhikal Aanava kararinmel Bhooripaksha viswasam nediyal, athu janangalude viswasam nediyathinu thulyam thanneyalle. Allengil avare thirenjedutha janangalalle viddikal. Panathinmel Parundum parakkilla ennu paranjath pole, ennathe kaalath oru raashtreeya paartykkum athilninnum ozhiju maaran saadikkilla. Ellavarkkum Bharanam Venam. CPM, BJP, CONGRESS ellavarum thullyamanu. Endellam Porattu Naadakangalaanu Janathinu Kanendi Vannirikkunnath. Endaayalum Nettam CPM nu thanne. Kaaranam Avaraanallo Kooduthal Naadakam Kalichathum, Kalippichathum, Kalikkunnathum. CPM - Speaker Nadakam, CPM - Mayavathi Naadakam, CPM - Mulayam Nadakam, BJP Kozha Naadakam, (Thangalkkanukoolamaya Governmentine nilanirthan Corporate Bheemanmar panam koduthu mp maare chakkilakkyathinu Congress Enthu Pizhachu. Raajya Raksha Congressiloodeyanennathil aarkkanu tharkkam) Congressinte Adrushya Naadakam. (mukalil bracketil parajirikkunna kaaryam eth paarty bharichalum nadakkumennu manassilaakkanulla bhudhi congress nethakalkundennu nammal sammathichu koduthe pattoo)BJPyude Kozha Naadakam Theliyikkan Pattumennu Aarenkilum viswasikkunnundekil avar viddiyanennu njan parayum. BJP Nammude Janaadipathya Samvidhanathe thanne loakthinte munnil moshamakkiyille? Raajyasneham undayirunnenkil Engineyoru Naadakathinte Aavashyam avarkkundayirunnuvo?. Mukalil paranja vishayangalil oru Samvadhathinu njan ningaleyellavareyum kshanikkunnu.

Adv.P.Vinodji said...

thinnu theerkku indiaakkaarkku....
bushmaaman vaka aanavarasaayanam....

Jamshad V said...

പ്രിയ സഹോദരന്‍ ഷെരീഫ്...

താങ്കള്‍ പറഞ്ഞു ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവരാല്‍ വിശ്വാസം നേടിയ പ്രധാനമന്ത്രി പുര്‍ണ്ണ വിശ്വസ്ഥനാണെന്ന്. (ഇതുവരെ ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പോലും ജയിക്കാത്ത വ്യക്തിയാണു നമ്മുടെ ഇന്ത്യന്‍ പ്രധാന മന്ത്രി എന്ന് ഓര്‍ക്കുക)

പിന്നെ ജനങ്ങളാല്‍ വിശ്വാസം നേടിയവരുടെ കാര്യം.... പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കുന്നതിനു വേണ്ടി പോലും കോഴ വാങ്ങിയവരാണു നമ്മുടെ ജനപ്രധിനിധികളെന്ന് എന്റെ പൊന്നു സഹോദരന്‍ മറക്കരുത്!!!!!!
എന്താ ഇതൊന്നും ഇന്ത്യന്‍ ജനാധിപത്യത്തിനേറ്റ് അപമാനമല്ലെ????..

ഇന്ത്യ ഒരു മതേതര രാജ്യമാണു.. ഇന്ത്യയുടെ മതേതരത്വം കാത്തു സൂക്ഷിക്കുവാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുന്ന കാലത്താണ ഇന്ത്യയില്‍ ഒരു മത വിഭാഗത്തിന്റെ ആരാധ്നാലയം തകര്‍ക്കപ്പെട്ടത്...

പിന്നെ നാടകം കളി....
മഹത്മാ ഗന്ധി, ഗോഖലെ, തുടങ്ങിയ മഹാന്മാര്‍ വളരെ കഷ്ടപ്പെട്ടാണു ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്...

സ്വാതന്ത്ര്യ ലഭ്ദിക്കു ശേഷം ഇന്ന് ഇന്ത്യയെ വര്‍ഗ്ഗീയ വല്‍ക്കരിക്കാന്‍ ഒരു പ്രധാന പങ്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വഹിച്ചു എന്ന് പറഞ്ഞാല്‍ താങ്കള്‍ക്ക് നിഷേധിക്കനാവുമൊ?...

ഇനി ആണവ കരാറ്....
എന്താണീ ആണവ കരാറെന്നും, എന്താണതിന്റെ ഉള്ളടക്കമെന്നും എനിക്കോ താങ്കള്‍ക്കോ, താങ്കള്‍ പറഞ്ഞ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഭൂരിപക്ഷം ജനപ്റധിനിധികള്‍ക്കോ വലിയ ധാരണയൊന്നും ഇല്ല എന്നത് സത്യമല്ലെ????

പക്ഷെ ഒരു കാര്യം സമാന്യ ബുദ്ധിയുള്ള എല്ലവര്‍ക്കും മനസ്സിലാക്കം.. ആരുമായാണു ഈ കരാര്‍ ഒപ്പു വെക്കുന്നത്????... ആരാണു ഈ കരാറ് ഒപ്പു വെക്കണമെന്ന് കൂടുതല്‍ താല്പ്പരയം കാണിക്കുന്നത്????..

തീര്‍ച്ചയായും അമേരിക്ക തന്നെയല്ലെ?.. അവര്‍ എന്തു കൊണ്ട് കഴുകനായ ബുഷ് തല്‍ സ്ഥാനത്തു നിന്നും മാറുന്നതിനു മുന്‍പ് ഇത് ഒപ്പു വെക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നു???

ലോകത്തില്‍ ഭക്ഷ്യ ക്ഷാമത്തിനു പ്രധാന കാരണം ഇന്ത്യ പോലുള്ള രാജ്യങ്ങളാണെന്ന് ബുഷ് പറഞ്ഞത് താങ്കളും താങ്കളുടെ പ്രധാന മന്ത്രിയും ഇത്ര പെട്ടെന്ന് മറന്നൊ??? അങ്ങിനെയുള്ള ഇന്ത്യക്ക് ഒരു കാലത്തും സഹായകമാകാത്ത നിലപാടുകളെടുക്കുന്ന ഒരു രാജ്യവു മായി ഒപ്പുവെക്കുന്ന കരാറ് തീറ്ച്ചയായും ഇന്ത്യക്ക് ദോഷവും അമേരിക്കന്‍ കഴുകന്മാര്‍ക്ക് സഹായകവുമാവും....

ഇന്ത്യയുടെ ആണവ സ്വയം പ്ര്യാപ്തതയില്‍ ഭയന്ന് ലോക പോലീസ് ചമയുന്ന അമേരിക്ക കളിക്കുന്ന ഒരു കരാറല്ല ഇതെന്ന് നിങ്ങള്‍ക്കോ നിങ്ങളൂടെ പ്രധാനമന്ത്രിക്കോ ഇന്നു വരെ രാജ്യത്തെ ബോധ്യപ്പെടുത്താന്‍ സാധിച്ചിട്ടുണ്ടോ...

അതുകൊണ്ട് ദുര് വാശി വെടിയുക... ആണവ കച്ചവടം അവസാനിപ്പിക്കുക... ഇന്ത്യന്‍ ജനതയെ വീണ്ടുമൊരു സ്വാതന്ത്ര്യ സമരത്തിനു പ്രേരിപ്പിക്കതിരിക്കുക....

Jamshad V said...
This comment has been removed by the author.
Anonymous said...

Dear All,

I don't know why you all respectable and educated people don’t know about the details of Indo-US Bilateral Nuclear Cooperation Agreement? I can't understand why u people not trying to make a study on such a big issue?

I remember a famous quote which says “Reading is a means of thinking with another person's mind; it forces you to stretch your own.” If we all are well read and well viewed all available media’s, I am sure you will not ask such foolish questions. These questions are the results of intentional ignorance that you all are consciously doing.

It is not possible for the government to make awareness among all Indian citizens. Because 64% of its population are farmers or laborers. So those who stands against this Nuclear Deal by pointing out this limitation not stands good. It is an argument for taking political advantage.

In spite of reading and watching all political views, I request you all to read and watch independent views of Indian and world media’s in this issue. There are many pros and cons of this agreement. As you all are aware that an agreement is for mutual benefit, so benefited by both India and America.

I have limited knowledge on this issue; still I can clear some of your substantive and highly relevant questions regarding how the provisions of the Hyde Act are contrary to the 123 Agreement and on Self-Reliance in the Nuclear Sector, India’s Foreign Policy and Security Matters, Issues on the IAEA Safeguards agreement. (The three major areas of the contract) . I appreciate all your genuine queries on avmshereef@gmail.com

അശോക് കർത്താ said...

ആണവ ഊര്‍ജ്ജം നമുക്ക് ആവശ്യമുണ്ടോ എന്നുള്ളതാണു പ്രസക്തമായ ചോദ്യം. താങ്കളുടെ കമന്റില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതു പോലെ 64% ജനത ഗ്രാമീണമാണു. കര്‍ഷകരോ കൈത്തൊഴിലോ എടുത്ത് ജീവിക്കുന്നവര്‍. അവരുടെ ജീവിതാഭിവൃത്തിക്ക് ഈ ഹൈഡാക്റ്റ് എന്ത് സംഭാവന ചെയ്യും? അതല്ലെ പ്രസക്തമായ ചോദ്യം. വിദ്യാഭ്യാസവും പാണ്ഡിത്യവുമുള്ളവര്‍ ഈ രാജ്യത്തെ ഒറ്റു കൊടുത്ത ചരിത്രമേയുള്ളു.