മാധവിക്കുട്ടി എന്ന കമലാസുരയ്യ.
ഉണ്മ മാസികയില്‍ ജി.ഹരി നീലഗിരി എഴുതിയ കുറിപ്പ്
(ഉദ്ധരണി കൈരളി സംപ്രേക്ഷണത്തില്‍ നിന്ന്)
ഇതിനൊരു കമന്റിട്ടാല്‍ നിങ്ങള്‍ തല്ലിയില്ലെങ്കില്‍ ഞാന്‍ തന്നെ ഗുണ്ടകളെ സംഘടിപ്പിച്ച് എന്നെ തല്ലിക്കും?
NO COMMENTS
“എന്താണു നാഥാ ലോകതത്ത്വം?"
ഫാലലോചനന് ഒറ്റവാചകത്തില്‍ അതിനു മറുപടി നല്കി :
"രാമതത്ത്വമാണു ലോകതത്ത്വം"
നമ്മുടെ പൂര്‍വികരുടെ മാതൃക ഇതാണു. വിവാഹമൊക്കെ കഴിഞ്ഞ് ദമ്പതികളാകുമ്പോള്‍ അവര്‍ അന്വേഷിക്കുന്നത് ശാരീരികസുഖമോ പണമോ അല്ല. ലോകതത്ത്വം എന്താണെന്നാണു. ജീവിക്കാന്‍ ആഹാരവും കാമത്തിനു പരിപൂര്‍ത്തിയും എല്ലാജീവജാലങ്ങള്‍ക്കുമുണ്ട്. പക്ഷെ അറിവു മനുഷ്യനു മാത്രമേയുള്ളു. അത് അന്വേഷിക്കുന്നതിനു പകരം ശരീരം കൊണ്ടാഘോഷിക്കാന്‍ ഉപദേശിക്കുന്നത് നന്നല്ല. വലിയ അറിവിലെ വളരെച്ചെറിയൊരു ഖണ്ഡമാണു ദമ്പതിക്രിയ. ഏറ്റവും ചെറിയൊരുകാലത്തേക്കുമാത്രം ചോദന നിലനില്‍ക്കുന്ന സംഭവവും. ബാക്കിയൊക്കെ അതിനേപ്പറ്റി ഭാവനചെയ്തുണ്ടാക്കുന്ന കഥകളാണു. അതിനുവേണ്ടി ശാരദക്കുട്ടി ഇത്രയധികം സമയവും കടലാസും ചെലവഴിക്കെണ്ടതുണ്ടായിരുന്നോ?
എന്തായലുംഅതൊരു വിനോദസഞ്ചാരകേന്ദ്രമാണ്.
അതിനു ഇനി ആരുടെ സെര്‍റ്റിഫികേറ്റ് വേണം ?
എന്തിനും ഏതിനും സായിപ്പിന്റെ അംഗീകാരത്തിനായി കാത്തിരിക്കുന്ന മദ്ധ്യമ ഭാരതീയന്റെ അടിമ മനോഭാവം, ലജ്ജാവഹം തന്നെ. താജ് നേരില്‍ കണ്ടിട്ടില്ലാത്ത ഭാവനാശാലികള്‍ ചേര്‍ന്നു വോട്ട് ചെയ്യുന്ന പ്രഹസന മഹോത്സവം.കൂടെ മൊബയില്‍ കമ്പനിയുടെ പരസ്യവും. അതാണു പ്രധാനം!അല്ല ലോകത്തു ആകെ ഏഴെ ഏഴു അത്ഭുതങ്ങളേ ഉള്ളു ?
നദികള്‍, അരുവികള്‍, ചെറു തോടുകള്‍, കായല്‍പ്പരപ്പ്.
-നാരായണ ഗുരു നാരയണഗുരുവിന്റെ ഗൃഹസ്ഥശിഷ്യരിലൊരാളയ ഒരു തമിഴ്നാട്ടുകാരന് ധനികന് ഗുരുവിനു കുറച്ച് ഭൂമി നല്കി. അതു നഗരത്തിലെ കണ്ണായ സ്ഥലമായിരുന്നു. അല്പം കഴിഞ്ഞപ്പോള്‍ കൊടുത്തയാളിനു ദാനം തിരിച്ചു കിട്ടണമെന്നൊരു മോഹം. അതിനയാള്‍ ശ്രമിച്ചു തുടങ്ങി. ഈ പശ്ചാത്തലത്തില്‍ സ്വാമികള്‍ രചിച്ച സദാചാരം എന്ന കൃതിയിലെയാദ്യ വരികളാണു നാം കണ്ടതു. നോക്കു, ആ മനസിന്റെ പ്രകാശം. ഒരാളുടെ നന്മ മാത്രം കുറിച്ചു വയ്ക്കുന്ന ഓര്‍മ്മ, തിന്മ അതാരുടേതായലും സ്വീകരിക്കാത്ത പരിശുദ്ധി.അങ്ങനെയാകുമ്പോള്‍ മനസില്‍ നന്മ മാത്രം. നന്മ മാത്രമുള്ളയിടത്തു നിന്നും ലഭിക്കുന്നതും നന്മ മാത്രമാണല്ലൊ. ഇത്തരം ആചാരത്തോടു കഴിയുന്നവരുടെ സമീപ്യം മാത്രം മതി അവിടം ശാന്തിയുടെ അലകളില്‍ ആനന്ദിക്കുംനാമോര്ത്തു വയ്ക്കുന്നതു എന്തൊക്കെയാണ് ? നമ്മുടെ തെറ്റുകള്‍, അവരുടെ തെറ്റുകള്‍, അങ്ങനെ തെറ്റുകള്‍ മാത്രം. തെറ്റുകളുടെ ഭണ്ഡാരത്തില് നിന്നും ലഭിക്കുന്നതും തെറ്റുകളാവുമ്പോള് നമ്മുടെ ഈ ശീലക്കേടു മാറ്റിയെടുക്കേണ്ടതില്ലെ ?
ഇത് നല്ല കൂത്ത്! ഇത്രയൊക്കെ കാണിച്ചിട്ടും ചെയ്തിട്ടും യെശ്മാനത്തിക്ക് ഒട്ടും വിശ്വാസമാകുന്നില്ലെങ്കില്‍ എന്ത് ചെയ്യും? ഇതാണേ ഈ അടിയാന്മാരുടെ ഒരു വിധി. എത്ര കുനിഞ്ഞാലും ഇടി ഉറപ്പ്. വിധിയെ പഴിച്ചിട്ട് എന്തു കാര്യം.പാശ്ചാത്യനുണ്ടോ ധ്വനി രഹസ്യം അറിയൂ? 'ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍....' എന്ന് പാടിക്കേട്ടാല്‍, ശംഖുപുഷ്പത്തിനു കണ്ണുണ്ടോ ചോദിച്ചളയും ഗഡികള്!!അപ്പോള്‍ ആഗോളീകരണത്തിന്റെ ഇന്ത്യന്‍ കവിതയുണ്ടോ കോണ്ടലീസാമ്മച്ചിക്ക് മനസിലാകുന്നു?നേരിട്ട് പറയാനോ എഴുതിക്കൊടുക്കാനോ വിഷമമുണ്ടെങ്കില്‍ പ്രകാശ് കാരാട്ടിന്റെ നാലുപ്രസ്താവന അയച്ച് കൊടുത്താലും മതി. അതകുമ്പോള്‍ നല്ല ഓക്സുഫോര്ഡ് ഇംഗ്ലീഷില്‍ കിട്ടും. ആഗോളീകരണ നയത്തിനെതിരെ പാര്‍ലമന്റ് മാര്‍ച്ച് നടത്തിയപ്പോഴത്തേതാണെങ്കില് ഉത്തമം. ഒരടിക്കുറിപ്പ് കൂടി ചേര്‍ക്കണം. 'മാഡം, എന്നിട്ടും അവര്‍ ഇപ്പോഴും നമ്മുടെ കൂടെ ഭരണത്തിലുണ്ട്'‘. പിന്നെയും ആയമ്മക്ക് മനസിലാകുന്നില്ലെങ്കില്‍ ആനന്ദവര്‍ദ്ധന്റെ 'ധ്വന്യാലോകം' ഒരു കോപ്പി വാങ്ങി പണ്ഡിറ്റിനേയും കൂട്ടി അമേരിക്കയ്ക്ക് വിടുക. ചൗക്കംബയില് കിട്ടും പ്രതികളെ രണ്ടും!