Sunday 23 November 2008

വിശ്വാസികള്‍ക്ക് നേരെ ആക്രമണം - പള്ളിയില്‍ വെടി വയ്പ്. ഒരാള്‍ മരിച്ചു

സെന്റ്‌ തോമസ്‌ സിറിയന്‍ ഓര്‍തഡോക്സ്‌ ക്നാനായ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയവര്‍ക്ക്‌ നേരെ വെടിവയ്പ്‌. ഒരാള്‍ മരിക്കുകയും രണ്ടുപേര്‍ക്ക്‌ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. 200ഓളം പേര്‍ വി.കുര്‍ബ്ബാനയില്‍ പങ്കെടുത്തുകൊണ്ടിരിക്കെയാണു വെടിയുതിര്‍ത്തത്‌. അക്രമി ഒളിവില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : http://www.npr.org/templates/story/story.php?storyId=96444169&sc=emaf

7 comments:

അശോക് കർത്താ said...

വിശ്വാസികള്‍ക്ക് നേരെ ആക്രമണം - പള്ളിയില്‍ വെടി വയ്പ്. ഒരാള്‍ മരിച്ചു

Anonymous said...

പ്രതി സംഘപരിവാ‍റുകാരനാണോ? ആയിരിക്കും

Manoj മനോജ് said...

എന്റെ കര്‍ത്താ സാറേ,
ഒരുത്തന്‍ തന്റെ ഭാര്യയെ സംശയിച്ചു... പീഡിപ്പിച്ചു.. രക്ഷപ്പെട്ടോടിയ ഭാര്യയെ തേടി 3000 മൈല്‍ സഞ്ചരിച്ച് ന്യൂ ജേര്‍സിയിലെത്തിയപ്പോള്‍ ഭാര്യ പള്ളിയില്‍... അവിടെ ചെന്ന് വെടി വെച്ചു.. ഒന്ന് ഭാര്യയ്ക്ക്, രണ്ട് ഭാര്യയെ സഹായിച്ച സ്ത്രീക്കിട്ട്, മൂന്ന് ഇവരെ രക്ഷിക്കുവാന്‍ ശ്രമിച്ച അള്‍ത്താര “ബാലനായ” 23കാരനേട്ടും... 200 പേരോളം അന്നേരം പള്ളിക്കകത്തായിരുന്നു എന്നും അവര്‍ ഓടി എത്തിയപ്പോഴേയ്ക്കും വെടിവെച്ച ഭര്‍ത്താവ് വീരന്‍ ജീപ്പില്‍ കയറി സ്ഥലം വിട്ടു എന്നും സാക്ഷി, പോലീസ് മൊഴികള്‍...

ഈ സംഭവം എങ്ങിനെ വിശ്വാസികള്‍ക്ക് നേരെയുള്ള ആക്രമണമായിയെന്ന് കാര്‍ത്താ സാര്‍ ഒന്ന് വിശദീകരിച്ചാല്‍ നന്നായിരുന്നു.....

Kvartha Test said...

വീട്ടുവഴക്കിനും ഇപ്പോള്‍ മതത്തിന്‍റെയും വിശ്വാസത്തിന്‍റെയും പരിവേഷം നല്‍കിത്തുടങ്ങിയോ? എന്ത് കഷ്ടമാ ഇത്തരം ദുര്‍വ്യാഖ്യാനങ്ങള്‍!

Anonymous said...

Whatever maybe the reason for killing, which is of no interest to karthas and granthakarthas, the shooter is RSS/BajrangDal. Who else do you think will shoot at innocent believers?

അശോക് കർത്താ said...

സുഹൃത്തുക്കളേ വാര്‍ത്തകള്‍ ഇങ്ങനെയാണീ ജര്‍ണലിസ്റ്റ് പോഴന്മാര്‍ സൃഷ്ടിക്കുന്നത്. കമന്റുകള്‍ക്ക് നന്ദി.

Dr.jishnu chandran said...

കലികാലം..........