Sunday 8 July 2007

രണ്ടാം വിമോചനസമരം സിന്ദാബാദ്

“ വേണ്ടി വന്നാല്‍ രണ്ടാം വിമോചന സമരം നടത്തും”

മാര്‍ ആന്‍ഡ്രൂസ് താഴത്ത്. തൃശ്ശൂര്‍ ആര്‍ച്ച് ബിഷപ്പ്.

ഇപ്പോള്‍ എല്ലാം രണ്ടാം തരത്തിന്റെ കാലമാണു. രണ്ടാം ഗുരുവായൂര്‍ സത്യഗ്രഹം കഴിഞ്ഞു. രണ്ട് കോടിയുടെ വിവാദം. ഇതാ ഇപ്പോള്‍ രണ്ടാം വിമോചന സമരം!!

ഇതൊക്കെ കാണുമ്പോള്‍ മാര്‍ക്സ് പറഞ്ഞത് തെറ്റല്ലന്ന് തോന്നുന്നു.
‘ചരിത്രം ഒരു ചുറ്റ് കോവേണിയാണു. ആദ്യം ദുരന്തമായും പിന്നെ പ്രഹസനമായും അത് ആവര്‍ത്തിക്കും’
ഇപ്പോള്‍ പ്രഹസനത്തിനുള്ള തയ്യാറെടുപ്പിലാണു പള്ളിയും പട്ടക്കാരും. ന്യൂനപക്ഷപദവി ഇരന്ന് സമ്പാദിച്ചപ്പോഴെ ഉള്ളില്‍ ഒരു മോഹമുണ്ടായിരുന്നു. പണം വാരണം. കോളേജും സ്കൂളുമൊക്കെ അതിനു പറ്റിയ ബിസിനസ്സാ. അഡ്മിഷനു കാശ്, അദ്ധ്യാപക നിയമനത്തിനു കാശ്! ദൈവരാജ്യം വരാന്‍ പിന്നെ എന്തു വേണം. മെത്രാന്മാരൊക്കെ സംസാരിക്കുന്നത് കേട്ടിട്ടില്ലെ? തനി അംബാനി മാരെപ്പോലെ. കാശു വരവിനു തടസ്സമുണ്ടായാല്‍ എന്ത് പ്രഹസനത്തിനും പള്ളി തയ്യാറാകും. രണ്ടാം വിമോചനസമരമെങ്കില്‍ രണ്ടാം വിമോചന സമരം. ഇന്നിപ്പോള്‍ അതിനു സി.ഐ.എയുടെ പണമൊന്നും ആവശ്യമില്ല. വേണ്ടത്ര സമ്പാദിച്ചത് കയ്യിലുണ്ടല്ലോ! അതു മതി. മനസിലാകാത്ത ഒരു കാര്യം അച്ചന്മാര്‍ വെരട്ടുമ്പോള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെന്തിനാ വെരളുന്നതു?അത്രേയുള്ളു പാര്‍ട്ടി?

4 comments:

അശോക് കർത്താ said...

അച്ചന്മാര്‍ വെരട്ടുമ്പോള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെന്തിനാ വെരളുന്നതു?

കുട്ടു | Kuttu said...

ഇതുതന്നെയാ‍ണ് ഞാന്‍ ചോദിക്കാന്‍ ആഗ്രഹിച്ചത്

അച്ചന്മാര്‍ വെരട്ടുമ്പോള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെന്തിനാ വെരളുന്നതു..?
അത്രേയുള്ളൂ പാര്‍ട്ടി?

കാശുവാങ്ങിക്കാണും പലരും. പിന്നെ വോട്ടും.

സഞ്ചാരി said...

വെരളാതെ പറ്റുമോ

കുട്ടു പറഞ്ഞ പോലെ എല്ലാം വാങ്ങിക്കാണും..........?

Unknown said...

അത്രേയുള്ളൂ പാര്‍ട്ടി?

അത്രയൊക്കെത്തന്നെയേ ഉള്ളൂ പാര്‍ട്ടി.