ഇത് നല്ല കൂത്ത്! ഇത്രയൊക്കെ കാണിച്ചിട്ടും ചെയ്തിട്ടും യെശ്മാനത്തിക്ക് ഒട്ടും വിശ്വാസമാകുന്നില്ലെങ്കില്‍ എന്ത് ചെയ്യും? ഇതാണേ ഈ അടിയാന്മാരുടെ ഒരു വിധി. എത്ര കുനിഞ്ഞാലും ഇടി ഉറപ്പ്. വിധിയെ പഴിച്ചിട്ട് എന്തു കാര്യം.പാശ്ചാത്യനുണ്ടോ ധ്വനി രഹസ്യം അറിയൂ? 'ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍....' എന്ന് പാടിക്കേട്ടാല്‍, ശംഖുപുഷ്പത്തിനു കണ്ണുണ്ടോ ചോദിച്ചളയും ഗഡികള്‍!!അപ്പോള്‍ ആഗോളീകരണത്തിന്റെ ഇന്ത്യന്‍ കവിതയുണ്ടോ കോണ്ടലീസാമ്മച്ചിക്ക് മനസിലാകുന്നു?നേരിട്ട് പറയാനോ എഴുതിക്കൊടുക്കാനോ വിഷമമുണ്ടെങ്കില്‍ പ്രകാശ് കാരാട്ടിന്റെ നാലുപ്രസ്താവന അയച്ച് കൊടുത്താലും മതി. അതകുമ്പോള്‍ നല്ല ഓക്സുഫോര്‍ഡ് ഇംഗ്ലീഷില്‍ കിട്ടും. ആഗോളീകരണ നയത്തിനെതിരെ പാര്‍ലമന്റ് മാര്‍ച്ച് നടത്തിയപ്പോഴത്തേതാണെങ്കില്‍ ഉത്തമം. ഒരടിക്കുറിപ്പ് കൂടി ചേര്‍ക്കണം. 'മാഡം, എന്നിട്ടും അവര്‍ ഇപ്പോഴും നമ്മുടെ കൂടെ ഭരണത്തിലുണ്ട്'‘. പിന്നെയും ആയമ്മക്ക് മനസിലാകുന്നില്ലെങ്കില്‍ ആനന്ദവര്‍ദ്ധന്റെ 'ധ്വന്യാലോകം' ഒരു കോപ്പി വാങ്ങി പണ്ഡിറ്റിനേയും കൂട്ടി അമേരിക്കയ്ക്ക് വിടുക. ചൗക്കംബയില്‍ കിട്ടും പ്രതികളെ രണ്ടും!
Sunday, 1 July 2007
അടിയാന്റെ വിധി എന്നും ഇടി
ചേരിചേരാപ്രസ്ഥാനം വിട്ട് അമേരിക്ക നേതൃത്വം നല്‍കുന്ന പുത്തന്‍ ആഗോള സഖ്യത്തില്‍ ചേരാന്‍ ഇന്ത്യയോട് യു.എസ്സ്. വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസ് ആവശ്യപ്പെട്ടു.
Subscribe to:
Post Comments (Atom)
1 comment:
ചേരിചേരാപ്രസ്ഥാനം വിട്ട് അമേരിക്ക നേതൃത്വം നല്‍കുന്ന പുത്തന്‍ ആഗോള സഖ്യത്തില്‍ ചേരാന്‍ ഇന്ത്യയോട് യു.എസ്സ്. വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസ് ആവശ്യപ്പെട്ടു.
Post a Comment