Friday, 13 July 2007
ശിക്ഷിക്കല്ലെ പ്രൊഫസര്‍
"നമ്മുടെ നാട്ടില്‍ റിസര്‍ച്ച് പേപ്പറുകള്‍ ആരും വായിക്കാറില്ല......." ഡോ.എംജി.എസ്.നാരായണന്‍, ചരിത്ര ഗവേഷകന്‍. മലയാളിക്ക് വിവരമുണ്ടെന്ന് ഇനിയെങ്കിലും ചരിത്രത്തില്‍ രേഖപ്പെടുത്തിക്കൂടേ എം.ജി.എസ്?. മാത്യു മറ്റത്തിന്റേയൊ, ജോയിസിയുടേയോ, സി.വി.നിര്‍മ്മലയുടെയോ ബൗദ്ധിക യത്നം പോലും ഒരു ഗവേഷണപ്രബന്ധത്തിനില്ലെന്ന് മലയാളി മനസിലാക്കിയിരിക്കുന്നു. അതു കൊണ്ടല്ലേ ഗവേഷണപ്രബന്ധങ്ങള്‍ക്ക് പകരം 'സ്പാനിഷ്വില്ല' 'പവിത്രജയിലിലാണു'മൊക്കെ മലയാളി വായിച്ച് രസിക്കുന്നത്! കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ സമൂഹത്തിനു പ്രയോജനപ്പെടുന്ന 10 പ്രബന്ധങ്ങളെങ്കിലും എം.ജി.എസ്സിനു ചൂണ്ടിക്കാണിച്ച് തരാനാകുമോ? ഒരു ഡോക്ടറേറ്റ് 'തരാക്കാ'നുള്ള തത്രപ്പാടില്‍ പടച്ചുണ്ടാക്കുന്ന ചരക്കല്ലെ ഈ ഗവേഷണസാഹിത്യം? അതൊക്കെ വായിക്കണമെങ്കില്‍ മലയാളി രണ്ട് ലാര്‍ജ്ജ് കൂടുതല്‍ അടിക്കേണ്ടി വരും. ആ ഒരു പാഴ്ച്ചിലവിനു ആരും തയാറല്ല. ഇനി സ്വന്തമായി അച്ചടിച്ച് വീട്ടില്‍ കൊണ്ട് തന്നാല്‍പ്പോലും!
Subscribe to:
Post Comments (Atom)
7 comments:
അതൊക്കെ വായിക്കണമെങ്കില്‍ മലയാളി രണ്ട് ലാര്‍ജ്ജ് കൂടുതല്‍ അടിക്കേണ്ടി വരും. ആ ഒരു പാഴ്ച്ചിലവിനു ആരും തയാറല്ല. ഇനി സ്വന്തമായി അച്ചടിച്ച് വീട്ടില്‍ കൊണ്ട് തന്നാല്‍പ്പോലും!
അശോക്ജീ,
ഒരു ഡോക്ടറേറ്റ് 'തരാക്കാ'നുള്ള തത്രപ്പാടു് കണ്ടിട്ടുണ്ടു്. പണ്ടത്തെ ഗുരുകുല സേവയൊക്കെ മാറി നിന്നു പൊട്ടിചിരിക്കുന്ന സേവ.
ഒരു തരത്തില്‍ ഒരു തരം കൈക്കൂലി പോലെ...
പണ്ടു ശ്രീനിവാസന്‍ പറഞ്ഞപോലെ....എങ്ങനെയെങ്കിലും....:)
അശോക് കര്‍ത്തയോട് യോജിക്കുന്നു. ഇപ്പോളത്തെ ഡോക്ടറെറ്റ് എന്ന് പറഞ്ഞാല് ഗൂഗിളില്(ബുക്ക്) “വൈറ്റ് പേപ്പര്‍+ സബ്‌ജക്റ്റ് സ്റ്റ്രിങ്ങ്” എന്ന് അടിച്ച് സെര്‍ച്ചുക, പദവിന്യാസം മാറ്റുക , ഒരുക്കുക, സമര്‍പ്പിക്കുക.
പിന്നെ കഷ്ടപ്പെട്ട് കുത്തിയിരുന്ന് ഉണ്ടാക്കണ ചിലതും ഉണ്ട് പക്ഷേ അതൊക്കെ ചിലപ്പോള്‍ “രിസെര്‍ച്ച് ഗൈഡ്” എന്ന താപ്പാനകള് ചവിട്ട് മെതിച്ച് പുറം ലോകം കാണാത്ത പരുവം ആക്കുകയും ചെയ്യും
qw_er_ty
കടിക്കാനറിയുന്ന പട്ടിക്കെന്തിനാ വല്യ കുര...!!! കെ.പി അപ്പന്‍ ഡോക്റ്റ്റേറ്റ് ഇല്ലാത്തത് ഒരു കുറവാണോ...?????
ആാാ.....
ഒരു ഗവേഷണ പ്രബന്ധം കിട്ടിയിരുന്നെങ്കില്‍...ല്‍...ല്‍....ല്‍...
തലയിണയാക്കാമായിരുന്നൂ..ന്നൂ....ന്നൂ...
പത്രങ്ങളേ, നേരെ ചോവ്വേ വായിക്കുന്നില്ല. പിന്നാണ് ഈ പ്രബന്ധങ്ങള്‍...
കര്‍ത്താജീ, എന്റെ ഒരു ചങ്ങാതി കുറെയേറെ ബുദ്ധിമുട്ടിയിട്ടാണെങ്കിലും അവസാനം ഒരു ഡോക്റ്ററേറ്റ് നേടിയെടുത്തു.
എത്ര പ്രാവശ്യം ഗൈഡിനെ മാറി...
എത്ര പ്രാവശ്യം വിഷയം മാറി...
ഒന്നും കയ്യില്‍ ഒതുങ്ങില്ലാത്രെ..
അവസാനം ഒരു നല്ല വഴികാട്ടിയെ കിട്ടി..
എളുപ്പം ഡോക്റ്ററേറ്റ് നേടിയെടുക്കാനുള്ള വിഷയവും തരപ്പെടുത്തി...
എന്തിനേറെപ്പറയുന്നു...
അവസാനം ഡോക്റ്ററേറ്റ് തരപ്പെട്ടു...
ആ ഗവേഷണപ്രബന്ധം ഒരിക്കല്‍ കൂടി വായിക്കാന്‍ ആ ഗവേഷകന്‍ കൂടി തയാറാകുമോ?
പിന്നല്ലേ പൊതുജനം!
നമ്മുടെ ഗവേഷണപ്രബന്ധങ്ങളില്‍
Post a Comment