Sunday, 8 July 2007

ഡോക്ടറോ തീവ്രവാദിയോ?

“ സ്കോട്ട് ലന്‍ഡിലെ ഗ്ലാസ്ക്കൊ വിമാനത്താ‍വളത്തിലേക്ക് സ്ഫോടകവസ്തുക്കളുമായി വാഹനം ഓടിച്ച് പോയത് ഇന്ത്യന്‍ ഡോക്ടറാണെന്ന് അന്വേഷണ ഉദ്ദ്യോഗസ്ഥര്‍ സ്ഥിതീകരിച്ചു.”

(വാര്‍ത്ത പ്രമുഖ ദിനപ്പത്രങ്ങളില്‍)

കേരളത്തിലെ വിദ്യാഭ്യാസമന്ത്രിയുടെ സജീവ ശ്രദ്ധ പതിയേണ്ട വിഷയമാണിത്. തൊഴിലില്ലായ്മയാണു മനുഷ്യനെ തീവ്രവാദത്തിലേക്ക് നയിക്കുന്നതെന്ന് സാമൂഹിക ശാസ്ത്രജ്ഞന്മാര്‍ പറയുന്നു. കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഡോക്ടറന്മാരുടെ എണ്ണം പരിഗണിച്ചാല്‍ തീവ്രവവാദത്തിനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. 900 രോഗികള്‍ക്ക് ഒരു തീവ്രവാദി വീതം ഇപ്പോഴുണ്ട്. പള്ളിക്കാരും പട്ടക്കാരുമൊക്കെ ശ്രമിച്ച് അത് 400നു ഒന്ന് വീതമാക്കാനുള്ള ശ്രമത്തിലാണു. അത്രക്കങ്ങ് വേണോ ?
ഭര്‍ത്തൃഹരി ഡോക്ടറന്മാരെപ്പറ്റി പണ്ടേ പറഞ്ഞിട്ടുള്ളത് ഓര്‍മ്മിക്കുന്നത് നന്നായിരിക്കും. കൊള്ളക്കാരനാണെങ്കില്‍ ധനം മാത്രമേ അപഹരിക്കു. വൈദ്യനാണെങ്കിലോ സ്വത്തും ജീവനും ഒന്നിച്ചാണപഹരിക്കുക! ഇതു വരെ അത് മരുന്ന് കൊടുത്താണു ചെയ്തിരുന്നതെങ്കില്‍ ഇപ്പോഴത് നേരിട്ടായി. സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച്!!
ദൈവമേ!!!

4 comments:

കുട്ടു | Kuttu said...

ദൈവമേ...

Anonymous said...

ഏയ്..അത്രയ്ക്കങ്ങ് ചിന്തിച്ചു കൂട്ടേണ്ട കര്‍ത്താജീ..നല്ല അനുസരണയുള്ള ഒരു നായ്ക്കും പേ പിടിക്കാറില്ലെ..അത് പൊലെയുള്ളു ഇതും..ഒരുതരം ഭ്രാന്ത്...

മറ്റൊരാള്‍ | GG said...

... വൈദ്യനാണെങ്കിലോ സ്വത്തും ജീവനും ഒന്നിച്ചാണപഹരിക്കുക! ഇതു വരെ അത് മരുന്ന് കൊടുത്താണു ചെയ്തിരുന്നതെങ്കില്‍ ഇപ്പോഴത് നേരിട്ടായി. സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച്!!

ഞാനെന്തൊക്കെയാണീ കേള്‍ക്കുന്നതും, കാണുന്നതും എന്റെ ദൈവമേ!!!

Rashid Padikkal said...

എന്റീശ്വരാ‍..............എന്തൊക്കെയണീ കേള്‍ക്കുന്നത്?????