ഇന്ന് സ്ത്രീകള്‍ പ്രസവിക്കുന്നത് ഒന്നോ അല്ലെങ്കില്‍ ഒന്നു കൂടിയോ മാത്രമാണു.
എന്നിട്ടും അമ്മയ്ക്കും കുഞ്ഞിനും അസുഖം!
ഒരു മുപ്പത് മുപ്പത്തഞ്ച് വയസ്സാകുമ്പോഴേക്കും സ്ത്രീയുടെ ഘടന ആകെ തകരാറിലാകുന്നു.
ഗര്‍ഭ പാത്രത്തില്‍ ഫൈബ്രോയിഡ് അല്ലെങ്കില്‍ ട്യൂമര്‍.
അതുമല്ലെങ്കില്‍ യൂട്രസ്സിലും സെര്‍വ്വിക്സിലും കാന്‍സര്‍.
ധാരാളം പേര്‍ക്കു സ്തനാര്‍ബ്ബുദം.
പലതരം പ്രമേഹങ്ങള്‍. നടുവിനു വേദന മിക്കവര്‍ക്കും സ്ഥിരമായി ഉണ്ടായിരിക്കും.
ഒരു നാല്പത് വയസ്സോടു കൂടി അവയ്ക്കെല്ലാമുള്ള ചികിത്സ തുടങ്ങുന്നു.
കുട്ടികള്‍ക്ക് ഏറെ ശ്രദ്ധവേണ്ട കാലത്താണു അമ്മ മിക്കവാറും ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നത്. കുത്തിവയ്പും കീറലും മുറിക്കലുമായി അത് നീളുന്നു.
അതിനിടയിലുണ്ടാകുന്ന അപകടങ്ങള്‍ കുടുംബത്തെ തന്നെ പിടിച്ച് ഉലച്ചേക്കാം.
അങ്ങനെ എന്തെങ്കിലും സംഭവിക്കുമ്പോള്‍ കുടുംബത്തിന്റെ സമാധാനം ആകെ നഷ്ടപ്പെടുന്നു. ചികിത്സിച്ച് ചികിത്സിച്ച് സാമ്പത്തികമായി തകര്‍ന്നിരിക്കുമ്പോഴാണു അത്തരം അത്യാഹിതങ്ങള്‍ ഉണ്ടാകുന്നത്. സാമ്പത്തികമായി തകരുകയും കുടുംബനാഥ പോവുകയും ചെയ്യുന്നത് എത്ര കഷ്ടതരമായ അവസ്ഥയാണു?
ആധുനിക വൈദ്യശാസ്ത്രബിസിനസ്സ് ചികിത്സയിലൂടെ സമൂഹത്തിനു വരുത്തുന്ന നഷ്ടങ്ങള്‍ അനവധിയാണു.
സാമൂഹികശാസ്ത്രജ്ഞന്മാര്‍ അവയൊക്കെ പഠനവിധേയമാക്കണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഇതെല്ലാം കഴിഞ്ഞ് രക്ഷപ്പെട്ടു വന്നാല്‍ പൂര്‍ണ്ണാവയത്തോടെ ജീവിച്ചിരിക്കുന്ന എത്ര സ്ത്രീകള്‍ ഇന്ന് ഉണ്ട്?
ആരോഗ്യമില്ലാത്തവരുടെ, വികലാംഗരുടെ ഒരു നീണ്ട നിര സൃഷ്ടിക്കുന്നതാണോ ആധുനിക വൈദ്യത്തിന്റെ മികവ്?
Saturday, 7 July 2007
Subscribe to:
Post Comments (Atom)
No comments:
Post a Comment