മലയാളിക്ക് ഒരുപാട് കാര്യങ്ങള്‍ അറിയാം.
എന്നാല്‍ ആവശ്യമുള്ളതു പലപ്പോഴും അവനറിയില്ല.
ഒരു പുതിയ സാരി വാങ്ങുമ്പോള്‍ എന്തൊക്കെയാണു നമ്മുടെ സ്ത്രീകള്‍ നിരീക്ഷിക്കുന്നതെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? ലാഭം നോക്കും. സ്റ്റഫ് നല്ലതാണോ എന്നു നോക്കും. ഏതു കമ്പനിയുടേതാണു? ഏതു കടയില്‍ നിന്നാണു വാങ്ങേണ്ടതു. ഒക്കെ നല്ല ശ്രദ്ധയാണു!
പോച്ചമ്പള്ളിയോ ഭൂതാരിയോ മെച്ചം? ഇഴയടുപ്പെം എങ്ങനെ? ബോര്‍ഡര്‍ നന്നായിട്ടുണ്ടോ? ബോഡിക്കളറുമായി മാച്ച് ചെയ്യുമോ? എന്തൊക്കെയാ ചര്‍ച്ചകള്‍?
എന്നാല്‍ ഒരു ഹോട്ടലില്‍ കയറി ഫുഡ് ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഇങ്ങനെ വല്ല ശ്രദ്ധയുമുണ്ടോ? അവിടെ ഭക്ഷണം എങ്ങനെയാണൂ ഉണ്ടാക്കുന്നതു എന്ന് ആരെങ്കിലും അന്വേഷിക്കാറുണ്ടോ?
മാവും വെജിറ്റബള്‍സുമൊക്കെ നല്ലതായിരുന്നോ?
ഇറച്ചിയെടുത്ത മൃഗത്തിനു പേയോ വസന്തയോ മറ്റോ ഉണ്ടായിരുന്നോ?
അടുക്കളയുടെ വൃത്തി എങ്ങനെയുണ്ട്?
ഭക്ഷണം ഉണ്ടാക്കുന്നവനു എന്തെങ്കിലും അസുഖമുണ്ടോ?(മിക്ക കുശിനിക്കാര്‍ക്കും കുഴിനഖമെങ്കിലും കാണും)
ഭക്ഷണത്തില്‍ ചേര്‍ക്കുന്ന കറിക്കൂട്ടുകള്‍ കാന്‍സര്‍ പോലുള്ള വ്യാധികള്‍ ഉണ്ടക്കുമോ?
ആരും ഇതൊന്നും അന്വേഷിച്ചിട്ടല്ല ഭക്ഷണം കഴിക്കുന്നത്. ചുമ്മാതങ്ങ് തട്ടും.
ഒരു കമ്മലോ ഇട്ടാല്‍ പത്തു ദിവസം കഴിയുമ്പോള്‍ കീറിപ്പോകുന്ന സാരിയോ വാങ്ങുമ്പോഴുള്ള അന്വേഷണത്വരയുടെ നാലിലൊന്നു പോലും ഈ ശരീരത്തെ പോഷിപ്പിക്കുന്ന ആഹാരം വാങ്ങുമ്പോള്‍ നാം കാണിക്കാറില്ല.
ആവശ്യമുള്ള കാര്യത്തില്‍ മലയാളിക്ക് വിവേകമില്ല.
അതവനെ വിചിത്രമായ ഒരു അവസ്ഥയിലാണു കൊണ്ടെത്തിച്ചിരിക്കുന്നതു. ജീവിക്കാന്‍ വേണ്ടുന്ന ഭക്ഷണം കഴിച്ച് രോഗങ്ങള്‍ സമ്പാദിച്ച് മരണം വരിക്കുന്ന ഒരു സമൂഹം!
മലയാളികളേപ്പോലെ ഇങ്ങനെ ഒരു വര്‍ഗ്ഗത്തെ ലോകത്തില്‍ വേറെങ്ങും കാണാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
കാശുകൊടുത്ത് ആരോഗ്യം നഷ്ടപ്പെടുത്താനും രോഗം വാങ്ങാനും ഒരു മലയാളിയേ ഉള്ളു.
അതാണല്ലോ നമ്മുടെ സവിശേഷത!
Saturday, 7 July 2007
Subscribe to:
Post Comments (Atom)
1 comment:
paranjathu appadi sariyanu
Post a Comment