Saturday 7 July 2007

വോട്ട് ഫോര്‍ താജ്

താജ്‌ മഹല്‍, അത് എന്താണ്‌ ?
മാര്‍ബളില്‍ കൊത്തിയ കവിതയോ ?
രണ്ട്‌ റോയല്‍ ശവങ്ങളുടെ ഖബറോ ?
സഞ്ചാരികള്‍ അന്തംവിടുന്നൊരിടമോ ?
എന്തായലുംഅതൊരു വിനോദസഞ്ചാരകേന്ദ്രമാണ്‌.
ശില്‍പശാസ്ത്രത്തിന്റെ ചേതോഹരമായ മാതൃകയാണു.
യമുനയുടെ തീരത്തെ ആ പ്രേമകുടീരം ആരാലും വാഴ്ത്തപ്പെടുന്ന കലാസൃഷ്ടിയാണ്‌.
അജ്ഞാതരായ ഒരുപാടു ജന്മങ്ങളുടെ ചോരയും വിയര്‍പ്പും ഭാവനയുമാണ്‌.
ഒരു ശില്‍പിയുടെ കരങ്ങള്‍ ചോദിച്ചു വാങ്ങിയ രാജകീയമായ ഒരു അഹങ്കാരത്തിന്റെ സ്മരണയാണു.
ഷാജഹാന്റെ ആര്‍ഭാടപൂര്‍ണമായ പ്രണയത്തിന്റെ മൂര്‍ത്തമായ ആവിഷ്കാരമാണു.
അനേകം കവിഹൃദയങ്ങളില്‍ ഭാവന വിരിയിച്ച കാവ്യബിംബമാണു.
അതൊരു അത്ഭുതം തന്നെ.
അതിനു ഇനി ആരുടെ സെര്‍റ്റിഫികേറ്റ്‌ വേണം ?
എന്തിനും ഏതിനും സായിപ്പിന്റെ അംഗീകാരത്തിനായി കാത്തിരിക്കുന്ന മദ്ധ്യമ ഭാരതീയന്റെ അടിമ മനോഭാവം, ലജ്ജാവഹം തന്നെ. താജ്‌ നേരില്‍ കണ്ടിട്ടില്ലാത്ത ഭാവനാശാലികള്‍ ചേര്‍ന്നു വോട്ട്‌ ചെയ്യുന്ന പ്രഹസന മഹോത്സവം.കൂടെ മൊബയില്‍ കമ്പനിയുടെ പരസ്യവും. അതാണു പ്രധാനം!അല്ല ലോകത്തു ആകെ ഏഴെ ഏഴു അത്ഭുതങ്ങളേ ഉള്ളു ?
ഏഴില്‍ ഒന്നായില്ലെങ്കില്‍ അത്ഭുതം അത്ഭുതമല്ലാതെയാകുമോ ?

3 comments:

Anonymous said...

“ഏഴില്‍ ഒന്നായില്ലെങ്കില്‍ അത്ഭുതം അത്ഭുതമല്ലാതെയാകുമോ ?“
സത്യം...ഇതെന്തൊരു പ്രഹസനമാണ്‍ !!

കുട്ടു | Kuttu said...

കലക്കി..... ഇത് ഞാനും ചിന്തിച്ചിരുന്ന ഒന്നാണ്

നമുക്കെന്തിനാണ് അവരുടെ സര്‍ട്ടിഫിക്കറ്റ് ?

കുട്ടന്‍സ്‌ | S.i.j.i.t.h said...

ഈ വിഷയം ഞാനും എഴുതിയിരുന്നു.. ഇവിടെ
പുതിയ ലിസ്റ്റ് പ്രഖ്യാപിച്ച വാര്‍ത്തകള്‍ വായിച്ചു..ഇനി പാഠപുസ്തകങ്ങളിലെ താളുകളില്‍ നിന്നും സപ്താ‍ത്ഭുതങ്ങളുടെ പട്ടികയില്‍ ഈഫല്‍ ഗോപുരം ഇല്ലാതിരിക്കുമോ..!!!

ലോകജനസംഖ്യയിലെ കേവലം ചുരുങ്ങിയ ശതമാനം വിഭാഗം വോട്ടെടുത്ത് തീരുമാനിക്കേണ്ടതാണൊ ഇത്തരം അമൂല്യമായ നിര്‍മ്മാണങ്ങളെ...!!!!

ഇതിനെ അംഗീകരിക്കാന്‍ മനസ്സു സമ്മതിക്കുന്നില്ല..ഇത് വെറും ഒരു ‘കച്ചവട’ അഭിപ്രായ സര്‍വ്വേ ഫലം മാത്രം..